St Thomas Evangelical Church Of India Sharjah Parish

06:34:28pm

December 16,Sat, 2017

PARISH HISTORY

1976 ഡിസംബറിൽ ദുബായ് ഇടവകയുടെ ഒരു പ്രാർത്ഥനകൂട്ടം (ഷാർജാ പ്രയർ) ഷാർജാ നിവാസികൾക്കായി എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7.30pm മുതൽ പരേതനായ ശ്രീമാൻ സി.ജെ.എബ്രഹാം(സോമൻ-അരയൻപാറ, റാന്നി) ൻ്റെ ഭവനത്തിൽ ആരംഭിച്ചു. പിന്നീടു ഷാർജയിലുള്ള പലഭവനങ്ങളിലായി (സഹോദരൻമാരായ ജോയി-ബ്രദറൺ സഭാംഗം, സി.സി. ചാണ്ടി, എം.റ്റി.തോമസ്, വര്ഗീസ് മാത്യു, കുര്യൻ തോമസ്, ജോർജ് വർഗീസ്, മാത്യു എബ്രഹാം, മാത്യു ജോൺ എന്നിവരുടെ ഭവനങ്ങളിൽ) കൂടിവന്നു (ഈ പ്രിയപ്പെട്ടവരിൽ ചിലർ നിത്യതയിൽ പ്രവേശിച്ചു, ചിലർ പ്രവാസ ജീവിതം കഴിഞ്ഞു സ്വദേശത്തേക്കു മടങ്ങി) ദുബായിൽ ആരാധന വെള്ളിയാഴ്‌ച വൈകിട്ടുള്ള സമയത്തേക്ക് പുനക്രമീകരണം ചെയ്‌ത അവസരത്തിൽ ഷാർജാ പ്രയർ ഞായറാഴ്ച വൈകിട്ട് 8 മണിക്കായി ക്രമീകരിച്ചു.

ഭവനങ്ങളിൽ വച്ചുള്ള പ്രാർത്ഥനകൂട്ടങ്ങൾക്കു നിയമപരമായ തടസം നേരിടുകയും, ഷാർജയിൽ പണിപൂർത്തിയായ യൂണിയൻ ചർച്ചിൽ ഒരു ചെറിയ ഹാൾ വാടകയ്ക്കു എടുത്തു അവിടേക്കുമാറ്റുകയും ചെയ്തു.   അംഗസംഖ്യ വർദ്ധിച്ചതനുസരിച്ചും എല്ലാവര്ക്കും പതിവായി ദുബായിൽ ആരാധനയ്ക്കും സംബന്ധിക്കുന്നതിനും ഉള്ള ബുദ്ധിമുട്ടും കണക്കിലെടുത്തു ക്രമേണ മാസത്തിൽ ഒരു ഞാറാഴ്ച്ച ആരാധനയും മറ്റു ഞാറാഴ്ച്ചകളിൽ പ്രാർത്ഥനകൂട്ടങ്ങളും നടത്തിവന്നു. യൂ എ ഇ ലേക്കു സ്ഥിരമായി ഒരു വികാരിയെ ലഭിച്ചതിനെതുടർന്നു 1999 ഒക്ടോബറിൽ ബഹുമാനപ്പെട്ട റവ. ജേക്കബ്  ജോർജ് പ്രദമവികാരിയായി ചുമതലയേറ്റു. 2001 ഒക്ടോബർവരെ ആരാധയ്ക്കു ബഹുമാനപ്പെട്ട ജേക്കബ് ജോർജ് അച്ചൻ നേതൃത്വം നൽകി. 2002 മുതൽ യൂണിയൻ ചർച്ച ഹാൾ നമ്പർ-4 ലഭിച്ചതിനെത്തുടർന്നു എല്ലാ വെള്ളിയാഴ്ചയും രാവിലെ 10-12 വരെ ആരാധനയും തിരുവത്താഴവും നടത്തിവരികയും ബഹുമാനപ്പെട്ട റവ. ജോൺ.വി.ജോൺ നേതൃത്വം നൽകുകയും ചെയ്തു.

2003 ജൂൺ 27 മുതൽ ഷാർജാ പ്രയർ ഗ്രൂപ്പ് സഭയുടെ ഒരു ഇടവകയായി രൂപികരിച്ചു. ബഹുമാനപ്പെട്ട. റവ. ഡോ. എം.കെ.കോശി തിരുമേനി ഇടവക രൂപീകരണത്തിനു കാർമ്മീകത്വം വഹിച്ചു. കുടുംബങ്ങളും വൃക്തികളുമായി 50 അംഗങ്ങളോടുകൂടി ആരംഭിച്ച ചെറിയ ഇടവകയിൽ ഇപ്പോൾ 340 അംഗങ്ങൾ ഇടവകയുടെ ഭാഗം ആണ്. യൂ.എ.ഇ യിലെ 5 ഇടവകയുടെ ചുമതല ഒരു വികാരി വഹിച്ചു പോയിരുന്നത്. എന്നാൽ ഇടവകളുടെ   വളർച്ചയ്ക്ക് ഇതേ തടസ്സം നേരിടുകയും ചെയ്യുന്നതിനാൽ 2011 മെയ് മുതൽ ബഹുമാനപ്പെട്ട റവ. എൻ. എം. ആൽബർട്ട് അച്ചന് ഷാർജാ, അബുദാബി,റാസ് അൽ കൈമാ ഇടവകയുടെ വികാരിയായി ചുമതയേറ്റു. ഷാർജാ ഇടവകയുടെ പാഴ്സനേജിൽ താമസിച്ചു കൊണ്ട് മൂന്ന് ഇടവകളുടെ ചുമതല വഹിച്ചു പോരുന്നു. 2011മുതൽ 2014 വരെ ബഹുമാനപ്പെട്ട റവ. എൻ. എം. ആൽബർട്ട് ചുമതല വഹിക്കുകയും. 2014 ൽ ആൽബർട്ട് അച്ചൻ ട്രാൻസ്‌ഫർ ആയപ്പോൾ,  ബഹുമാനപ്പെട്ട റവ. അനിൽ.ടി.മാത്യു അച്ചനും കുടുംബവും ഇടവകയോടൊപ്പം ശുശ്രൂഷചെയ്തു വരുന്നു.